പയ്യോളി: ദേശീയ പാതയിൽ പഴയ കെ ഡി സി ബാങ്ക് കെട്ടിടം പൊളിക്കുന്നത് നഗരസഭ ചെയർമാൻ ഇടപെട്ട് നിർത്തിവെപ്പിച്ചു. അപകടാവസ്ഥയിൽ, ഏത് നിമിഷവും നിലംപൊത്തിയേക്കാവുന്ന കെട്ടിടത്തിൻ്റെ വാർത്ത നേരത്തേ പയ്യോളി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ്, കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് കരാറെടുത്ത

ദീപക്കിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി കെട്ടിടത്തിന് താഴെ, ഉയരത്തിൽ മണ്ണ് നിറച്ച് യന്ത്രമുപയോഗിച്ച്, അപകട ഭീഷണിയുയർത്തിയ കെട്ടിടം പൊളിച്ചുതുടങ്ങിയത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമായതോടെ കെട്ടിടത്തിൻ്റെ ഒരു ഭാഗം റോഡിലേക്ക് വീഴുമെന്ന അവസ്ഥയിലായിരുന്നു.. വൈകുന്നേരമായതോടെ ദേശീയ പാതയിലെ തിരക്കും വർദ്ധിച്ചു. ഈ സമയത്ത് കെട്ടിടം പൊളിക്കുന്നത് തുടർന്നാൽ അത് വൻ ദുരന്തത്തിന്

കാരണമായേക്കാമെന്ന ഭീതി നാട്ടുകാരിലുയർന്നു. ഇതോടെ, കെട്ടിടം പൊളിക്കുന്നത് തിരക്കൊഴിഞ്ഞ സമയത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി നഗരസഭ ചെയർമാനെയും പോലീസ് ഇൻസ്പെക്ടറെയും വിളിച്ചു വരുത്തി. അഞ്ചു മണിയോടെ സ്ഥലത്തെത്തിയ

ചെയർമാൻ ഷഫീഖ് വടക്കയിലും എസ് ഐ പി എം സുനിൽ എന്നിവർ കരാറുകാരൻ ദീപകുമായി സംസാരിച്ചതിനെ തുടർന്ന് റോഡിലെ തിരക്കൊഴിയും വരെ കെട്ടിടം പൊളിക്കുന്നത് നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

👆 കെട്ടിടത്തിനടിയിൽ ഇന്നലെ രാത്രി വൈകി മണ്ണിട്ട് നികത്തുന്നു
കെട്ടിടം പൊളിക്കുന്ന വീഡിയോ കാണാം
Discussion about this post