കൊയിലാണ്ടി: നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന് ഐ എൻ ടി യു സി ദേശീയ നിർവ്വാഹക സമിതി അംഗം എം കെ ബീരാൻ ആവശ്യപ്പെട്ടു.
ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സി കൊയിലാണ്ടി നിയോജക മണ്ഡലം നിർമ്മാണ തൊഴിലാളി സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങോട്ട് കാവ് ശ്രീരാമാനന്ദാശ്രമം ഓഡിറ്റോറിയം എ സി ജോസ് നഗറിൽ വെച്ച് നടന്ന കൺവെൻഷനിൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം പി ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു.ജില്ല ജന.സെക്രട്ടറി എ പി പീതാംബരൻ, എം.പി.രാമകൃഷ്ണൻ, ചെങ്ങോട്ട് കാവ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുരളീധരൻ, സി കെ ബാലൻ, സതീശൻ പെരിങ്ങളം, വി ടി സുരേന്ദ്രൻ, പയ്യോളി നഗരസഭാംഗം കാര്യാട്ട് ഗോപാലൻ പ്രസംഗിച്ചു. കുഞ്ഞിരാരിച്ചൻ ചെങ്ങോട്ട് കാവ് സ്വാഗതവും ഷാജി തെക്കയിൽ അയനിക്കാട് നന്ദിയും പറഞ്ഞു. ഫിബവരി 15 ന് കൊയിലാണ്ടിയിൽ നിരാഹാര സമരം നടത്തുന്നതിന് യോഗം തീരുമാനിച്ചു.
ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സി കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികളായി ടി കെ നാരായണൻ (പ്രസിഡന്റ്), പി രാമകൃഷ്ണൻ മൂടാടി, കാര്യാട്ട് ഗോപാലൻ തച്ചൻകുന്ന് (വൈസ് പ്രസിഡൻ്റുമാർ), കുഞ്ഞിരാരിച്ചൻ ചെങ്ങോട്ട് കാവ് (ജനറൽ സിക്രട്ടറി), ഷാജി തെക്കയിൽ അയനിക്കാട്, അനിൽകുമാർ പള്ളിക്കര, സതീശൻ മൂടാടി (സെക്രട്ടറിമാർ), ഡി കെ സുനിൽകുമാർ കൊയിലാണ്ടി (ട്രഷറർ)
എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post