പയ്യോളി: അയനിക്കാട് കളരിപ്പടിക്ക് സമീപം കെട്ടഴിഞ്ഞു വിരണ്ടോടിയ എരുമ പരിഭ്രാന്തി പരത്തി.തിരുവോണദിവസം മൂരാട് അറവ്ശാലയിൽ അറക്കാൻ കൊണ്ട് വന്ന എരുമയാണ് വിരണ്ടോടി അയനിക്കാട് എത്തിയത്. ഇന്ന് രാവിലെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് എരുമയെ മെരുക്കാനായി മറ്റൊരു പോത്തിനെ കൊണ്ട് വന്നെങ്കിലും അതും കെട്ടഴിഞ്ഞു ഓടുകയായിരുന്നു.
തുടർന്ന് പയ്യോളി പോലീസിലും ഫയർ ഫോഴ്‌സിലും അറവ് ശാലയുടെ ഉടമസ്ഥനെയും വിവരമറിച്ചു. പയ്യോളി സി ഐ സുബാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിയാതെ തിരിച്ചു പോകുകയായിരുന്നു. ഫയർ ഫോഴ്സ് സംഘം സംഭവ സ്ഥലത്ത് തുടരുകയാണ്. മറ്റെന്തെങ്കിലും വഴി കാണാനുള്ള ശ്രമത്തിലാണ് സംഘം. കളരിപ്പടിക്ക് തെക്ക് ഭാഗത്ത് കുട്ടികാടുകൾ വളർന്ന വയൽ പ്രദേശത്താണ് പോത്തും എരുമയും ഉള്ളത്.
Discussion about this post