മലപ്പുറം: വെള്ളം നിറച്ച ബക്കറ്റിൽ വീണ് പിഞ്ച് കുഞ്ഞ് മരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരു വയസുള്ള മകൾ ഇഷയാണ് മരിച്ചത്. 11 മണിക്കാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. അര മണിക്കൂറിന് ശേഷമാണ്, വീടിനു പുറത്തുള്ള ബക്കറ്റിൽ കുട്ടിയെ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
Discussion about this post