തുറയൂര്‍ : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബി ടി എം എച്ച് എസ് എസിലെ എൻ എസ് എസ്, റോവർ സ്കൗട്ട് , ഗൈഡ്സ് വിദ്യാര്‍ഥികള്‍ക്കായി സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സന്ധ്യ പി ദാസ്, രമ ടീച്ചര്‍ ബുഷ്റ സി എന്നിവർ പ്രസംഗിച്ചു.
രക്ത ദാന ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സുജിത് എൻ സംസാരിച്ചു. വിദ്യാര്‍ഥികളുടെ രക്ത ഗ്രൂപ്പ് നിര്‍ണയിച്ച ശേഷം രേഖപെടുത്തി. മേപ്പയൂര്‍ സൂപ്പര്‍ ലാബിന്റെ സഹകരണതോട് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
Discussion about this post