വടകര: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മൂരാട് പാലം അടച്ചിടും. ഈ മാസം 9 മുതൽ 24 വരെയാണ് അടച്ചിടുക. രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 3 മുതൽ 6 വരെയും പാലം തുറന്നിടും. ഓഫീസ്,
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി തിരക്കേറിയ സമയമായതിനാൽ, പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ഒരു പരിധി വരെ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ രാവിലെയും വൈകിട്ടുമുള്ള സമയ ക്രമീകരണം. വടകര പോലീസ് റൂറൽ എസ് പിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്.
Discussion about this post