തിരുവനന്തപുരം: സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്കരിക്കാന്‍ നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. വിവാഹത്തിന് മുന്‍പ് വധൂ വരന്മാര്ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതും വധുവിന് രക്ഷിതാക്കള്‍ വിവാഹത്തിനായി നല്കുന്ന സമ്മാനത്തില്‍ നിയന്ത്രണം ഉള്‍പ്പടെ ഏര്‍പ്പെടുത്തിയും ആണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
സംസ്ഥാന വനിത കമ്മീഷന് നല്കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആണ് നീക്കം.
കൊല്ലം നിലമേലിലെ വിസ്മയ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആണ് വനിതാ കമ്മീഷന് ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ച് തുടങ്ങിയത്.
വിവാഹ സമയത്ത് വധുവിന് രക്ഷിതാക്കള്‍ നല്കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നത് അടക്കമുള്ള നിബന്ധനകള്‍ ആണ് സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്കരിക്കുമ്പോള്‍ ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post