വരണമാല്യം ചാർത്തുന്നതിനിടെ കുഴഞ്ഞുവീണ വധുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മാലിഹാബാദിലാണ് സംഭവം. വരന് വരണമാല്യം ചാർത്തുന്നതിനിടെ വധു ശിവാംഗി ശർമ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശിവാംഗിയ്ക്ക് ചില
ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പനിയും കുറഞ്ഞ രക്തസമ്മർദ്ദവും മൂലം ബുദ്ധിമുട്ടിയിരുന്ന ശിവാംഗി വിവാഹത്തിന് ഒരാഴ്ച മുൻപ് മാത്രമാണ് രോഗമുക്തി നേടിയത്. കല്യാണത്തിൻ്റെ അന്ന് വീണ്ടും ശിവാംഗിയുടെ ആരോഗ്യനില വഷളായി. ആശുപത്രിയിലെത്തിച്ച ഇവർക്ക് മരുന്ന് നൽകി ഡോക്ടർ വിട്ടയക്കുകയായിരുന്നു.
Discussion about this post