മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെ വിദ്വേഷ പ്രചാരണം. വ്യാജ റെസ്റ്റോര്‍ന്റ് ബില്ലുമായാണ് പ്രചാരണം നടക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കയും മകളുമൊത്ത് ഭക്ഷണം കഴിക്കുന്ന ചിത്രവും കൂടെയൊരു ബില്ലും ചേര്‍ത്താണ് സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചരാണം. ബില്ലില്‍ ബീഫ് കഴിച്ചതിന്റെ തുകയും ചേര്‍ത്തിരുന്നു.
ഹിന്ദുവായിട്ടും കോലി ബീഫ് കഴിച്ചു, ഇനി മുതല്‍ കോലിയെ ഹിന്ദുവായി കണക്കാക്കാനാവില്ലെന്നാണ് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നത്.ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത് മാത്രമല്ല, കോലിക്കും കുടുംബത്തിനുമെതിരെ വലിയ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നു ഇക്കൂട്ടര്‍.
എന്നാല്‍ കോലിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് തെളിയിക്കുകയാണ് ഡി ഇന്റന്റ് ഡാറ്റയെന്ന ഫാക്ട് ചെക്ക് വെബ്സൈറ്റ്. 2021ല്‍ അമേരിക്കയിലെ ഫ്ലോറിഡയിലേ ഹോട്ടലില്‍ നിന്നുള്ള ചിത്രമെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍ ആ സമയത്ത് കോലി ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ദുബായിലായിരുന്നു. അവിടെ വച്ചെടുത്ത ചിത്രമാണിത്.
Discussion about this post