ദോഹ : ശക്തമേറിയ സ്വിറ്റ്സര്‍ലന്‍ഡിന്റെ പ്രതിരോധപ്പൂട്ട് തകർത്ത ബ്രസീലിന് എതിരില്ലാത്ത ഒരു ഗോളിന് ജയം. സൂപ്പര്‍ താരം നെയ്മറില്ലാതെ തുടർച്ചയായ രണ്ടാം വിജയത്തിനിറങ്ങിയ ബ്രസീലിന് കസിമെറോ 83-ാം നേടിയ ഗോൾ വിജയം സമ്മാനിച്ചു. വിജയത്തോടെ ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചു. തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയപ്പോഴും
ഫിനിഷങ്ങളിലെ അപാകത ബ്രസീലിന് വിനയായി. ഗോളിലേക്ക് 13 ഷോർട്ടുകളിൽ ഉതിർത്തിട്ടും അഞ്ച് ഷോർട്ട് ഓൺ ടാർഗറ്റ് ഉണ്ടായിട്ടും 83-ാം മിനിറ്റ് വരെ ഗോൾ മാത്രം അകന്നു. നെയ്മര്‍ക്ക് പകരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എഡര്‍ മിലിറ്റാവോയും തുടങ്ങി രണ്ട് മാറ്റങ്ങളാണ് പരിശീലകന് ടിറ്റെ ടീമില്‍ വരുത്തിയത്. മറുവശത്ത് സ്വിറ്റ്സര്‍ലന്‍ഡ് സൂപ്പര്‍ താരം ഷാക്കിരിയ്ക്ക് പകരം ഫാബിയാന്‍ റീഡര്‍ക്ക് അവസരം നല്കി. മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
Discussion about this post