പാലക്കാട്: കുളിമുറിയില്‍ ഒളിക്യാമറവെച്ച സംഭവത്തില്‍ പ്രതിയായ ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി സി.പി.എം. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെയാണ് സി.പി.എം. ഏരിയ കമ്മിറ്റി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ വീട്ടമ്മ പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് തന്നെ ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നതായും നേതാക്കള്‍ അറിയിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍ ക്യാമറവെച്ച് ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ പരാതി. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.കുളിമുറിയുടെ ജനലിന് സമീപം ഒരുനിഴല് കണ്ടതോടെ സംശയം തോന്നിയതെന്നും തുടര്‍ന്ന് നോക്കിയപ്പോളാണ് എയര്‍ഹോളിലൂടെ
കൈകള്‍..വരുന്നതും മൊബൈല്‍ഫോണ്‍ വെയ്ക്കുന്നതും കണ്ടതെന്നും പരാതിക്കാരിയായ വീട്ടമ്മ പ്രതികരിച്ചു.’ഒരാള്‍ കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഞെട്ടലുണ്ടായി. ആ ഞെട്ടലില്‍നിന്ന് ഇപ്പോഴും മുക്തമായിട്ടില്ല. ഉള്ളില്‍ വിങ്ങിപ്പൊട്ടിയാണ് ഇപ്പോഴും പ്രതികരിക്കുന്നത്’- വീട്ടമ്മ പറഞ്ഞു.
Discussion about this post