ശിവഗിരി: ബ്രഹ്മവിദ്യാലയ കനക ജൂബിലിയും, തീർത്ഥാടന നവതിയും ഒരു വർഷക്കാലം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി 21 ന് പത്ത് മണിയ്ക്ക് ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടക്കും. ശിവഗിരി മഠം ഗുരുപൂജാ മന്ദിരഹാളിന്റെ രണ്ടാം നിലയിൽ ഗുരുദേവപ്രസ്ഥാനങ്ങളുടെ പ്രവർത്തകരുടേയും, ഭക്തജനങ്ങളുടേയും സംയുക്ത യോഗത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും.
ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരു ധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ട്രസ്റ്റ് ബോർഡംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ തുടങ്ങിയവർ പങ്കെടുക്കും. ഗുരുദേവ പ്രസ്ഥാന ഭാരവാഹികളും ഭക്തജനങ്ങളും യോഗത്തിൽ സംബന്ധിക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
Discussion about this post