മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിലെ നിടുമ്പൊയിൽ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസായ ഇന്ദിരാഭവന് നേരെ വെള്ളിയാഴ്ച രാത്രി ബോംബേറ്. അർദ്ധരാത്രിയോട് കൂടിയാണ് ഉച്ചത്തിലുള്ള ശബ്ദം കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
മേപ്പയൂർ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബോബ് സ്ക്വാഡ് സംഭവസ്ഥലം പരിശോധിച്ചു.
കോൺഗ്രസ് നേതാക്കളായ യു എൻ മോഹനൻ, ആന്തേരി ഗോപാലകൃഷ്ണൻ, പറമ്പാട്ട് സുധാകരൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു. ബൂത്ത് കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Discussion about this post