പയ്യോളി: ഭാവി തലമുറയെ ബുദ്ധിപരമായും സാമൂഹികമായും തകർക്കുന്ന ലഹരിയെന്ന മാരക വിപത്തിനെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.

സമ്പൂർണ്ണ മയക്ക് മരുന്ന് നിർമ്മാർജ്ജനം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സംസ്ഥാന ലഹരി നിർമാർജ്ജന സമിതി പയ്യോളി ഹൈസ്കൂളിൽ സംഘടിപ്പിച്ച ‘ബോധം
ലഹരി മുക്ത ക്യാംപസ് ക്യാമ്പയി’ നിൻ്റ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ചെയർമാൻ കെ പിഇമ്പിച്ചി മമ്മു ഹാജി അദ്ധ്യക്ഷത വഹിച്ചു.
എൽ എൻ എസ് ജനറൽ സെക്രട്ടറി കെ കുഞ്ഞിക്കോമു പദ്ധതി വിശദീകരണവും ലഹരിവിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കലും നടത്തി.

എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ബോധവൽക്കരണ ക്ലാസെടുത്തു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പി ടി എ പ്രസിഡന്റ് ബിജു കളത്തിൽ, പ്രിൻസിപ്പൽ കെ പ്രദീപൻ, പി സഫിയ, മറിയം ടീച്ചർ, അബ്ദുൽ ഖരീം കേച്ചേരി, സി കെ ജമീല, ലത്തീഫ് കാവലാട്ട്, ഖദീജ ടീച്ചർ, എ പ്രിയ, എൽ എൻ എസ് സംസ്ഥാന സെക്രട്ടറി ഹുസൈൻ കമ്മന പ്രസംഗിച്ചു.

Discussion about this post