പയ്യോളി : ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന കമ്മിറ്റി കേരളത്തിലെ കലാലയങ്ങളെ ലഹരി മുക്ത കാമ്പസുകളാക്കാനുള ശ്രമത്തിൻ്റെ ഭാഗമായി 100 ദിവസത്തെ ബോധം കേമ്പയിൻ നടത്തുകയാണ്. ഇതിൻ്റെ സംസ്ഥാന തല ഉൽഘാടനംനാളെ (ചൊവ്വാഴ്ച ) രാവിലെ
10 ന് പയ്യോളി ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമദ് ദേവർ കോവിൽ നിർവ്വഹിക്കും. എൽ എൻ എസ് സംസ്ഥാന അദ്ധ്യക്ഷൻ കുറുക്കോളി മൊയ്തീൻ എം എൽ എ അധ്യക്ഷനാകും. “ബോധം” ബോർഡ് സമർപ്പണം കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിക്കും. എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ബോധവൽകരണ ക്ലാസ് നടത്തും.
പരിപാടി വിജയിപ്പിക്കാൻ എൽ എൻ എസ് കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ഹുസൈൻ കമ്മന ഉൽഘാടനം ചെയ്തു.
ചെയർമാൻ അബ്ദുൽ കരീം കോച്ചേരി അദ്ധ്യക്ഷനായി. വനിതാ വിംഗ് സംസ്ഥാന വർക്കിംഗ്
പ്രസിഡണ്ട് പി സ്വഫിയ്യ, ജനറൽ സെക്രട്ടറി കെ മറിയം ടീച്ചർ, മുസ്തഫ പയ്യോളി, സൂപ്പി കെ കെ തിരുവള്ളൂർ, സജിന പിരിശത്തിൽ, സീന ചിങ്ങപുരം, ഫാസില പയ്യോളി,റഷീദ പയ്യോളി, ഉഷ നരക്കോട് ,നോർത്ത് ജില്ല കൺവീനർ ലത്തീഫ് കാവലാട് , മുഹമ്മദലി സംസാരിച്ചു.
Discussion about this post