പയ്യോളി: ബി എം എസ് പയ്യോളി മേഖല വികാസ് ശിബിരം ബീച്ച് കാര്യാലയത്തിൽ സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ വി കെ ഷൈനു ഉദ്ഘാടനം ചെയ്തു. കെ റനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് എ ശശീന്ദ്രൻ, ജോയിൻ്റ് സെക്രട്ടറി എൽ വി മനോജ്, വൈസ്
പ്രസിഡൻ്റ് കെ സുരേഷ് കുമാർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി ഇ ശ്രീജേഷ് സ്വാഗതവും മേഖലാ വൈസ് പ്രസിഡൻ്റ് ദിവ്യ നന്ദിയും പറഞ്ഞു. ജൂലൈ 23 ന് ബി എം എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂനിറ്റ് തലത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. മേഖല ഭാരവാഹികൾ: കെ റനീഷ് (പ്രസിഡൻ്റ്), ഇ ശ്രീജേഷ് (സെക്രട്ടറി) പി കെ മണി (ജോ.സെക്ര), എസ് കെ അരുൺകുമാർ (ഖജാൻജി)
Discussion about this post