പയ്യോളി: കോഴിക്കോട് ജില്ല പ്രൈവറ്റ് ബസ്സ് ആൻഡ് ഹെവി വെഹിക്കിൾ മസ്ദൂർ സംഘം (ബി എം എസ്) പയ്യോളി യൂണിറ്റ് വാർഷിക സമ്മേളനം നടന്നു. ജില്ലാ ജനറൽ സെക്രട്ടറി രവി എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു.
വി രൂപേഷ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഇ ശ്രീജേഷ്, മേഖല പ്രസിഡണ്ട് ടി സി റിനീഷ്, കെ സനീഷ്, പി വി ശിവ പ്രകാശ് പ്രസംഗിച്ചു.
ഭാരവാഹികളായി പി വി ശിവപ്രകാശ് (പ്രസിഡണ്ട്), വി എം അഖിലേഷ്, പി ടി സുനിൽ, എ വി രജീഷ് (വൈസ് പ്രസി.മാർ), സി വി രൂപേഷ് (സെക്രട്ടറി), കെ വി സനീഷ്, ടി കെ സുധീർ, കെ വിവേക് (ജോ. സെക്ര.മാർ), കെ രമേശേൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post