പയ്യോളി: ബി എം എസ് നേതാവായിരുന്ന അയനിക്കാട് സി ടി മനോജ് പതിമൂന്നാമത് ബലിദാനി ദിനത്തിൻ്റെ ഭാഗമായി, ബി ജെ പി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും.
നാളെ വൈകീട്ട് 4 ന് പയ്യോളി ബീച്ച് റോഡിൽ, നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ്റ്
സി ആർ പ്രഫുൽ കൃഷ്ണൻ, പ്രമുഖ നേതാക്കൾ പ്രസംഗിക്കും.
രാവിലെ 7 ന് പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വീട്ടുവളപ്പിലെ മനോജ് സ്മൃതികുടീരത്തിൽ പുഷ്പാർച്ചന, തുടർന്ന്, ആർ എസ് എസ് സാംഘിക്ക്, രാവിലെ 9 ന് ബി എം എസ് നേതൃത്വത്തിൽ പയ്യോളി ബസ് സ്റ്റാൻ്റിൽ ഛായാപടത്തിൽ പുഷ്പാർച്ചന എന്നിവ നടക്കും.
ബി ജെ പി പയ്യോളി മണ്ഡലത്തിലെ ബൂത്ത് തലത്തിൽ മനോജിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
Discussion about this post