മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിന്റെ ആഭിമുഖ്യത്തിൽ മാനവ സാഹോദര്യത്തിന്റെ സന്ദേശം പകർന്ന് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ മുഖ്യാതിഥിയായിരുന്നു.

എൻ കെ ബഷീർ ഫൈസി ഇഫ്താർ സന്ദേശം കൈമാറി. ബ്ലൂമിംഗ് പ്രസിഡണ്ട് പി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീനിലയം വിജയൻ, പി പ്രശാന്ത്, ലൈബ്രറി സെക്രട്ടറി കെ ശ്രീധരൻ, കെ പി രാമചന്ദ്രൻ പ്രസംഗിച്ചു.

ബ്ലൂമിംഗ് സെക്രട്ടറി പി കെ അബ്ദുറഹ്മാൻ സ്വാഗതവും എം കെ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു. ബ്ലൂമിംഗ് അംഗങ്ങൾ, യുവജനവേദി അംഗങ്ങൾ, വനിതാവേദി അംഗങ്ങൾ എന്നിവർ ഉൾപ്പെടെ പരിപാടിയിൽ പങ്കാളികളായി.

Discussion about this post