
മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് ആൻ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ
ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി ഉദ്ഘാടനം ചെയ്തു.

ബ്ലൂമിംഗ് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചൂട്ട് മോഹനൻ മുഖ്യാതിഥിയായിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരങ്ങളിലെ വിജയികൾക്ക് കെ പി രാമചന്ദ്രൻ, എം എം കരുണാകരൻ എന്നിവർ സമ്മാനദാനം നടത്തി. ബ്ലൂമിംഗ് സെക്രട്ടറി പി കെ അബ്ദുറഹ്മാൻ, സി നാരായണൻ, എസ് ബി നിഷിത് മുഹമ്മദ്, ബി അശ്വിൻ, ഇ മുഹമ്മദ് റാസിൽ, ശ്രുതി ദീപക് പ്രസംഗിച്ചു.









































Discussion about this post