മേപ്പയ്യൂർ: പഞ്ചായത്തിലെ മുഴുവൻ എൽ പി, യു പി സ്കൂളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട
കുട്ടികൾക്കായി ബ്ലൂമിംഗ് ആർട്സ് ശിശുദിനത്തോടനുബന്ധിച്ച് ‘ശലഭോത്സവം’ പരിപാടി സംഘടിപ്പിച്ചു. കെ വി ശശികുമാർ ഉദ്ഘാടനം ചെയ്തു.
ബ്ലൂമിംഗ് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി കെ അബ്ദുറഹ്മാൻ, കെ ശ്രീധരൻ, എസ് ബി നിഷിത് മുഹമ്മദ്, ഷബീർ ജന്നത്ത് എന്നിവർ സമ്മാന ദാനം നിർവഹിച്ചു.
എം കെ കുഞ്ഞമ്മദ്, വിജീഷ് ചോതയോത്ത്, മുഹമ്മദ് റാസിൽ, അനീസ് മുഹമ്മദ്, അതുൽകൃഷ്ണ, മുഹമ്മദ്ഷാദി, പി കെ ഷബീർ, എന്നിവർ നേതൃത്വം നൽകി.
എൽ പി വിഭാഗം വിജയികൾ: ആദിഷ് കൃഷ്ണ (ഒന്നാം സ്ഥാനം -കായലാട് എ എൽ പി സ്കൂൾ), വിഘ്നേഷ് സുരേഷ് ബാബു (രണ്ടാം സ്ഥാനം -വി ഇ എം യു പി സ്കൂൾ), മയൂര എസ് വിനോദ് (മൂന്നാം സ്ഥാനം -കെ ജി എം എസ് യു പി സ്കൂൾ)
യു പി വിഭാഗo വിജയികൾ: ബി ആർ ഹൃതുജ (ഒന്നാം സ്ഥാനം -ജി വി എച്ച് എസ് മേപ്പയ്യൂർ), അനുദർശ് (രണ്ടാം സ്ഥാനം -കീഴ്പ്പയ്യൂർ എ യു പി എസ്), മിൻഹാജ് ഹസ്സൻ (മൂന്നാം സ്ഥാനം -കെ ജി എം എസ് യു പി എസ്).
Discussion about this post