പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ഗോപാലൻ നായർ തൽസ്ഥാനവും അംഗത്വവും രാജിവെച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സരുണിന് രാജിക്കത്ത് സമർപ്പിച്ചത്. കീഴരിയൂർ 9-ാം വാർഡിൽ നിന്നു മാണ് ഗോപാലൻ നായർ തെരഞ്ഞെടുക്കപ്പെട്ടത്.
മുതിർന്ന സി പി ഐ എം നേതാവായ കെ പി ഗോപാലൻനായരുടെ രാജി പാർട്ടിയുമായുണ്ടായ അഭിപ്രായ ഭിന്നതകളെ തുടർന്നാണെന്നാനാണ് അഭ്യൂഹം. അതേ സമയം, രാജി പിൻവലിപ്പിക്കാനുള്ള ശക്തമായ സമ്മർദ്ദം പാർട്ടിയിൽ നിന്നുമുണ്ടെന്നും
അറിയുന്നു.
Discussion about this post