പയ്യോളി : മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗോപാലൻ നായർ പ്രസിഡണ്ട് പദവിയും, അംഗത്വവും രാജിവെക്കാനിടയാക്കിയതിൻ്റെ കാരണം സി പി എം ജനങ്ങളോട് വിശദീകരിക്കണമെന്ന് യു ഡി എഫ് കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുപ്രവർത്തനത്തിൽ സുതാര്യത കാണിക്കാൻ ശ്രദ്ധ കാണിക്കാറുള്ള ഗോപാലൻ നായർക്ക് ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിൽ സി പി എം സ്വീകരിച്ച കടുംപിടുത്തവും ദുർവാശിയുമാണ് ഭരണസ്തംഭനത്തിനിടയാക്കി രാജിയിൽ കലാശിച്ചത്.
2022-23 വർഷത്തേക്കുള്ള പദ്ധതി പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകി വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തേണ്ട നിർണായക ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തിനേയും കീഴരിയൂർ ഡിവിഷനെയും അനാഥമാക്കി മാറ്റിയതിൻ്റെ ഉത്തരവാദിത്വം സി പി എം ന് മാത്രമാണെന്നും യു ഡി എഫ് യോഗം കുറ്റപ്പെടുത്തി. കീഴരിയൂർ മണ്ഡലം യു ഡി എഫ്
ചെയർമാൻ ടി യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസഹബ് കീഴരിയൂർ ,ചുക്കോത്ത് ബാലൻ നായർ ,ഒ കെ കുമാരൻ, കെ നൗഷാദ്, എം എം രമേശൻ, ഇ എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ടി എ സലാം എൻ ടി ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post