
മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സും, നെഹ്റു യുവകേന്ദ്രയും സംയുക്തമായ സംഘടിപ്പിക്കുന്ന ദ്വിദിന മേലടി ബ്ലോക്ക് തല സ്പോർട്സ് മീറ്റിന് തുടക്കമായി. മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ബ്ലൂമിംഗ് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി മുഖ്യാതിഥിയായി. ബ്ലൂമിംഗ് സെക്രട്ടറി പി കെ അബ്ദുറഹ്മാൻ, നെഹ്റു യുവകേന്ദ്ര കോ -ഓർഡിനേറ്റർമാരായ പി പി അശ്വന്ത്, വി എസ് കീർത്തന, പി ദേവദാസ്, മുഹമ്മദ് ഷാദി, സാബു കണ്ണൻ പ്രസംഗിച്ചു.

Discussion about this post