പയ്യോളി: മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പണി പൂർത്തിയാക്കിയ പയ്യോളി മുൻസിപ്പാലിറ്റി ഇരുപത്തിയൊന്നാം ഡിവിഷനിലെ ബ്ലോക്ക് ഓഫീസ് -അംഗനവാടി റോഡ് ഉദ്ഘാടനവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു.
എം വി ധ്യാന, പ്രണയ സത്യൻ, എബിൻ കൃഷ്ണ, ഘനശ്യാം അജയകുമാർ, മിതാഷ മഹമ്മൂദ്, പി അനിരുദ്ധ്, ഫാത്തിമ ഫൈഹ, സഹല തസ്നിം എന്നീ വിദ്യാർഥികളെ അനുമോദിച്ചു.
രാജൻ തരിപ്പയിൽ, അരവിന്ദൻ മാസ്റ്റർ തരേമ്മൽ, വി കെ പ്രേമൻ, പ്രബീഷ് മാസ്റ്റർ, സി കെ പുഷ്പവല്ലി ടീച്ചർ പ്രസംഗിച്ചു.
മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിപി ഫാത്തിമ സ്വാഗതവും വികസന സമിതി കൺവീനർ ഇ കെ ശീതൾ രാജ് നന്ദിയും പറഞ്ഞു
Discussion about this post