മലയാലപ്പുഴയിൽ പ്രായപൂർത്തിയാക്കാതെ കുട്ടിയെ മന്ത്രവാദത്തിന് ഇരയാക്കിയ കേസിൽ പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തു. മന്ത്രവാദിനി ശോഭന എന്ന വാസന്തി, ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇരുവരെയും വിശദമായി ചോദ്യം ചെയ്ത ശേഷം ആണ് പ്രതികളെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കിയത്. പ്രതികൾക്കെതിരെ ഐ പി സി 420 508 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതോടെയാണ് കോടതി രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തത്.
Discussion about this post