വടകര: മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച കെ.എസ് യു നേതാവിന്റെ വീടിന് നേരെ ബോംബേറ്. കെ എസ് യു ജില്ലാ സെക്രട്ടറി വിപിൻ ബാലൻ്റെ വടകര തിരുവള്ളൂരിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. സൺഷെയ്‌ഡിന് കേടുപാടുകൾ സംഭവിച്ചു. കണ്ണൂരിലെ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് ബിതുൽ റിമാൻഡിലാണുള്ളത്. അക്രമണത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വടകര പോലിസ് കേസെടുത്തു. ഡി വൈ എഫ് ഐ നേതൃത്വത്തിലാണ് ആക്രമണമെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.




































Discussion about this post