പയ്യോളി: ദീനദയാൽ ഉപാധ്യായുടെ ഏകാത്മ മാനവ ദർശനം എന്നത് ഇസങ്ങൾക്കതീതതമായ് രാഷ്ട്ര പുരോഗതിക്കായ് മനുഷ്യ മനസ്സുകളെ പ്രാപ്തമാക്കുന്ന ദർശന സംഹിതയാണെന്നും നരേന്ദ്ര മോദി സർക്കാരിൻ്റെ ഏഴു വർഷത്തെ ഭരണം ഈ ദർശനത്തിൻ്റെ പ്രതിഫലനമാണെന്നും വി വി രാജൻ പറഞ്ഞു. ബിജെപി പയ്യോളി മണ്ഡലം നോർത്ത് ഏരിയാ 8-ാം ബൂത്ത് സംഘടിപ്പിച്ച ദീനദയാൽ ഉപാധ്യായ-രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി രാജൻ.
Discussion about this post