മേപ്പയ്യൂർ: പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റിലെ ഹലാൽ ബീഫ് വിവാദം സി പി എം, എസ് ഡി പി ഐ ഗുഡാലോചനയുടെ ഫലമാണെന്ന് ബി ജെ പി ജില്ല ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ആരോപിച്ചു. സൂപ്പർ മാർക്കറ്റിലെ തൊഴിലാളികളും , സാധനം വാങ്ങാൻ വന്നവരും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിൽ വിദ്വേഷകരമായ പ്രചരണം നടത്തി നാല് വോട്ടിന് വേണ്ടി പേരാമ്പ്ര മേഖലയിൽ കലാപം അഴിച്ചുവിട്ട് രാഷ്ട്രിയ മുതലെടുപ്പിന് സി പി എം, മുസ്ലിം ലീഗ്, എസ് ഡി പി ഐ പാർട്ടികൾ ശ്രമിക്കുകയാണ്. സാധനം വാങ്ങാൻ പോയസുഹൃത്തുക്കളായ ചെറുപ്പക്കാരിൽ വിവിധ പാർട്ടിക്കാരുണ്ട്.

എഫ് ഐ ആറിൽ രണ്ടാം പ്രതിയായത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനാണ്. പ്രദേശത്തെ സജീവ ഡി ഐ എഫ് ഐ പ്രവർത്തകരും പ്രസ്തുത വിഷയത്തിൽ ബാദുഷയിൽ ഉണ്ട്. സ്വന്തം പാർട്ടി പ്രവർത്തകർ ഉൾപ്പെടെ നടന്ന സംഭവത്തെ ധ്രുവീകരണ രാഷ്ട്രീയത്തിനായി സിപിഎമ്മും കോൺഗ്രസ്സും ഉപയോഗിക്കുകയാണ്. സംഘപരിവാർ സംഘടനകളുടെ പേരിൽ കുറ്റം ചാർത്തി വിഷയത്തെ ഉപയോഗിക്കുന്നത് പാർട്ടികൾക്ക് യോജിച്ചതല്ല. ബാദുഷയിലെ സംഭവത്തിൽ യഥാർത്ഥ കുറ്റവാളികൾ അക്രമം നടത്തിയ തൊഴിലാളികളും, വിഷയത്തിൽ മൗനം പുലർത്തിയ മാനേജ്മെന്റുമാണ്.

ബാദുഷയിലെ തൊഴിലാളികളുടെ മർദ്ധനത്തിനിരയായവരെയാണ് പോലീസ് പ്രതിയാക്കുന്നത്. സി പി എം, കോൺഗ്രസ്സ് സമ്മർദ്ധത്തിന് വഴങ്ങി ബി ജെ പി പ്രവർത്തകരുടെ വിടുകളിൽ കയറി പോലീസ് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷം പ്രതിഷേധാർഹമാണ്. ബാദുഷയിൽ നടന്ന യഥാർത്ഥ സംഭവം പൊതുസമുഹത്തിന് അറിയാൻ കടയിലെ സി സി ടി വി ദൃശ്യം പുറത്തു വീടാൻ പോലിസും മാനേജ്മെന്റും തയ്യാറാവണം. സംഭവത്തെ കുറിച്ച് സമഗ്ര അന്യേഷണ നടത്തി കുറ്റക്കാരെ പുറത്ത് കൊണ്ട് വരണം. മോഹനൻ മാസ്റ്റർ ആവശ്വപ്പെട്ടു. പേരാമ്പ്ര ബാദുഷ സൂപ്പർ മാർക്കറ്റിലെ ഹലാൽ ബീഫ് വിവാദം സമഗ്ര അന്വേഷണം നടത്തണമെന്നും സംഘ പരിവാർ സംഘടനകൾക്ക് നേരേ നടക്കുന്ന നുണ പ്രചരണത്തിനെതിരെ ബി ജെ പി പേരാമ്പ്ര മണ്ഡലം സമിതി പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധ പ്രകടനവും വിശദികരണ യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പി പേരാമ്പ്ര മണ്ഡം പ്രസിഡണ്ട് കെ കെ രജീഷ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കണ്ടോത്ത്, കെ എം സുധാകരൻ, തറമൽ രാഗേഷ്, കെ പ്രദീപൻ , കെ രാഘവൻ, എം പ്രകാശൻ, ബാബു പുതുപറമ്പിൽ പ്രസംഗിച്ചു. കെ പി ബാബു, ഇ ടി ബാലൻ, കെ കെ സജിവൻ, ബിനിഷ് എടവരാട്, ജുബിൻ ബാലകൃഷ്ണൻ. മോഹനൻ ചാലിക്കര, കെ നാരായണൻ, കെ എം ബാലക്യഷ്ണൻ, പ്രസൂൺ കല്ലോട്, കെ ടി വിനോദ്, വി സി നാരായണൻ, സന്തോഷ് പതിറ്റടുത്ത് നേതൃത്വം നൽകി.
Discussion about this post