പയ്യോളി: ബീഹാറിൽ കാലിത്തീതീറ്റ കുംഭകോണം നടത്തി രാജ്യം മുഴുവൻ മാനം കെട്ട് വിചാരണ നടക്കുന്ന സമയത്തും മുഖ്യമന്ത്രിക്കസേരയിൽ അള്ളിപ്പിടിച്ചിരുന്ന ലാലു പ്രസാദ് യാദവിൻ്റെ നിലവാരത്തിലേക്ക് കേരളത്തിൻ്റെ മുഖ്യ മന്ത്രി അധ:പതിച്ചുവെന്ന് വി കെ സജീവൻ.
സ്വർണക്കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കുക എന്ന മുദ്രാവാക്യമുയർത്തി ബി ജെ പി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ സംഘടിപ്പിച്ച ജനശക്തി റാലിയും ജനകീയ വിചാരണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബി ജെ പി ജില്ലാ അധ്യക്ഷൻ.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിലാണ് ഇത്തരം വിവാദനായികമാർ ഉണ്ടായിരുന്നതെങ്കിൽ മുഖ്യമന്ത്രിയും കുടുംബവും ഒന്നടങ്കം ആരോപണവിധേയരാവുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത് അദ്ദേഹം തുടർന്ന് പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് എ കെ ബൈജു അധ്യക്ഷത വഹിച്ചു.
അഡ്വക്കറ്റ് വി സത്യൻ, കെ സി രാജീവൻ, കെ സുനിൽ മാസ്റ്റർ പ്രസംഗിച്ചു.
എസ് കെ ബാബു, വിനീഷ് കുറിഞ്ഞിത്താര, പ്രദീപൻ തടത്തിൽ, കെ എം ശ്രീധരൻ, സനൽ രാജ്, പ്രജീഷ് കോട്ടക്കൽ, ഷിജി മുചുകുന്ന് പ്രകടനത്തിന് നേതൃത്വം നൽകി.
ബി ജെ പി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ സംഘടിപ്പിച്ച ജനശക്തി റാലിയും ജനകീയ വിചാരണയും. വീഡിയോ കാണാം…
Discussion about this post