
പയ്യോളി: ഇന്ന് ജന്മദിനമാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയറിയിച്ച് ബി ജെ പി പയ്യോളി മണ്ഡലം കമ്മിറ്റി. എഴുപത്തിരണ്ട് വയസ് പൂർത്തിയാക്കുന്ന പ്രധാനമന്ത്രിക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറന്നാൾ ആശംസകാർഡുകൾ അയച്ചു. ജില്ലാ കമ്മിറ്റിയംഗം കെ ഫൽഗുനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ കെ ബൈജു അധ്യക്ഷത വഹിച്ചു.

കെ എം ശ്രീധരൻ, കെ സി രാജീവൻ, പ്രദീപ് കുമാർ തടത്തിൽ, ബാബു മാസ്റ്റർ വടക്കയിൽ, പി വി ശിവപ്രകാശ്, വിനീഷ്കുറിഞ്ഞിത്താര, ടി സിന്ധു, അംബിക ഗിരിവാസൻ, സതീഷ് മൊയച്ചേരി, പി സനൽ ജിത്ത് എന്നിവർ പ്രസംഗിച്ചു.

പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികൾ. നിമീബിയയിൽ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ടു. മധ്യപ്രദേശിൽ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുത്തു.

പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബി ജെ പിയുടെ തീരുമാനം. ഇന്ന് മുതൽ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓൺലൈനായി തുടങ്ങും.




Discussion about this post