ഡല്‍ഹി: ജനംസംഖ്യാ വളര്‍ച്ച തടയാന്‍ രാജ്യത്ത് രണ്ട് കുട്ടി നിയമം നടപ്പാക്കണമെന്ന നിർദേശവുമായി ലോക്‌സഭയില്‍ ബിജെപി എംപി ഉദയ് പ്രതാപ് സിങ് .135 കോടി ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള പ്രാപ്തി രാജ്യത്തിനില്ല. ഭാവിയില്‍ ജനസംഖ്യ 160 കോടിയില്‍ എത്തുമെന്നാണ് നിഗമനങ്ങള്‍.
ജനസംഖ്യാപെരുപ്പം രാജ്യത്ത് വിഭവ ദൗര്‍ലഭ്യത്തിന് കാരണമാകുന്നതിനാൽ രണ്ട് കുട്ടികള്‍ മതിയെന്ന നിയമം നടപ്പാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്‍റ് സമ്മേളനത്തിലെ ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഹൊഷാന്‍ഗാബാദ് എംപിയാണ് ഉദയ് പ്രതാപ് സിങ്.
Discussion about this post