കൊയിലാണ്ടി: ക്ഷേത്ര പൂജാരിയും, ബി ജെ പി പ്രവർത്തകനുമായ നിജു എന്ന അർഷാദിനെ വധിക്കാൾ ശ്രമിച്ച സംഭവത്തിൽ ബി ജെ പി, ആർ എസ് എസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഹാർബർ മുതൽ കവലാട് വരെയായിരുന്നു പ്രകടനം. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. എസ് ആർ ജയ്കിഷ്, വി കെ ജയൻ, കെ കെ വൈശാഖ്, വി കെ സുധാകരൻ, കെ പി എൽ മനോജ്, പി ടി ശ്രീലേഷ്, ബൈജു, ഒ മാധവൻ, രാജീവൻ, രവി വല്ലത്ത്, വി കെ മുകുന്ദൻ, നേതൃത്വം നൽകി.
ഏത് സാഹചര്യവും നേരിടുന്നതിൻ്റെ ഭാഗമായി കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. ഡി വൈ എസ് പി അബ്ദുൾ ഷെരീഫ്, തഹസിൽദാർ സി പി മണി, സ്പെഷൽ ബ്രാഞ്ച് സി ഐ ബിജു, ട്രാഫിക് എസ്.ഐ വി എം ശശിധരൻ, കോസ്റ്റൽ പോലീസ് സി ഐ മറ്റ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാർ എന്നിവർ നിലയുറപ്പിച്ചിരുന്നു..
Discussion about this post