കൊയിലാണ്ടി: ബിജെപി പ്രവർത്തകനും ശാന്തിക്കാരനുമായ കൊയിലാണ്ടി ഉപ്പാല കണ്ടി ആർഷിദിന് നേരെയുണ്ടായ അക്രമണത്തിൽ ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയും, ഏരിയാ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ് കിഷ്, ജില്ലാ ട്രഷറർ വി കെ ജയൻ, വായനാരി വിനോദ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, ഏരിയ പ്രസിഡണ്ട് രവി തുടങ്ങിയവർ ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ചെങ്ങോട്ട്കാവ് കവലാട് വെച്ച് ക്ഷേത്ര പൂജാരിയും ബി ജെ പി പ്രവർത്തകനുമായ ആർഷിദിന് നേരെ അക്രമണമുണ്ടായത്.
രാത്രി, ഓട്ടോയിൽ ആളെ ഇറക്കി തിരിച്ചു വരുകയായിരുന്നു ആർഷിദ്. ഓട്ടോയെ പിന്തുടർന്ന് വന്ന നാലംഗ സംഘം ഒരുമിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇടിക്കട്ട, ഇരുമ്പ് വടി മുതലായ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു അക്രമണം. ആക്രമത്തിൽ പരുക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
വിവരമറിയിച്ചതിനെ തുടർന്ന് റൂറൽ എസ് പി എ ശ്രീനിവാസ്, ഡി വൈ എസ് പി അബ്ദുൾ ഷെരീഫ്, സി ഐ എൻ സുനിൽകുമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Discussion about this post