തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്. ‘ഏകീകൃത സിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജണ്ടയല്ല, പരസ്യമായ കാര്യമാണെന്നും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കുകയാണ് ഏകീകൃത നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ഇബിയിലെ ചെറിയ അഴിമതി മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. സിഐടിയുവിന്റെ ഇടപെടല്‍ മാഫിയാ സംഘത്തെപ്പോലെയാണ്. മന്ത്രിയെ നോക്കുകുത്തിയാക്കി സിഐടിയുവാണ് ഭരിക്കുന്നത്’– അദ്ദേഹം പറഞ്ഞു.
Discussion about this post