പയ്യോളി: ഇന്ധന വിലയിൽ കേന്ദ്ര സർക്കാർ രണ്ടു തവണ കുറവ് വരുത്തിയിട്ടും ഒരുരൂപ പോലും കുറയ്ക്കാൻ തയ്യാറാകാത്ത പിണറായി സർക്കാരിന്റെ നടപടിക്കെതിരെ, എസ് ഡി പി ഐ – സി പി ഐ എം അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി പയ്യോളി മണ്ഡലം കമ്മറ്റി ജാഗ്രതാ സായാഹ്നം സംഘടിപ്പിച്ചു.

കഴിഞ്ഞ 8 വർഷമായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാർ നിരവധി ജനക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ നാലിരട്ടി വികസന പദ്ധതികൾ 8 വർഷം കൊണ്ട് ബി ജെ പി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഈ ജനകീയ സർക്കാരിനൊപ്പം നിൽക്കാൻ കേളത്തിലെ ജനങ്ങളും തയ്യാറാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം പ്രസിഡന്റ് എ കെ ബൈജു പറഞ്ഞു.

കെ സി രാജീവൻ അധ്യക്ഷത വഹിച്ചു. അഡ്വ. വി സത്യൻ, കെ പി മോഹനൻ മാസ്റ്റർ, പിലാച്ചേരി വിശ്വനാഥൻ പ്രസംഗിച്ചു. പ്രഭാകരൻ പ്രശാന്തി സ്വാഗതവും കെ എം ശ്രീധരൻ നന്ദിയും പറഞ്ഞു.

Discussion about this post