പയ്യോളി: മലപ്പുറം കവനൂരിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി പയ്യോളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻ്റിൽ ജനകീയ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

ബിജെപി ജില്ല സെക്രട്ടറി സി പി സതീഷ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല കമ്മറ്റിയംഗം വി സ്മിതാലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.

നഗരസഭാംഗം നിഷാഗിരീഷ്, തടത്തിൽ പ്രദീപ് കുമാർ, ടി വി ഷിജി, എസ് കെ ബാബു പ്രസംഗിച്ചു. സുനിൽ മൂടാടി സ്വാഗതവും കെ സി രാജീവൻ നന്ദിയും പറഞ്ഞു.
Discussion about this post