കൊയിലാണ്ടി: കേന്ദ്രസർക്കാർ ഇന്ധന വില കുറച്ചിട്ടും സംസ്ഥാന സർക്കാർ ആനുപാതികമായി ആയി വില കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചു ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണ നടത്തി.

മണ്ഡലം ജനറൽ സെക്രട്ടറി കെ വി സുരേഷ് ധർണ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് പൂക്കാട് മാധവൻ, കൗൺസിലർ വി കെ സുധാകരൻ, മണ്ഡലം ട്രഷറർ ഒ മാധവൻ, മണ്ഡലം സെക്രട്ടറിമാരായ അഭിൻ അശോകൻ, അഡ്വ. വിനിഷ, നഗരസഭ കൗൺസിലർ കെ കെ വൈശാഖ് പ്രസംഗിച്ചു.

മോർച്ച മണ്ഡലം പ്രസിഡന്റ് മാരായ പ്രീജിത്ത് ടി.പി, കെ.നിഷ , എം വി ജിതേഷ് , രവി വല്ലത്ത് , സജീവ് കുമാർ , മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.


Discussion about this post