ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന നാലില്‍ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് ജയം. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.

നാല് സംസ്ഥാനങ്ങളിലായി 16 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 8 സീറ്റുകളിലും ബിജെപി വിജയിച്ചു. 5 സീറ്റുകൾ കോണ്‍ഗ്രസ് നേടി. രണ്ട് സീറ്റുകള്‍ ശിവസേന – എന്‍സിപി സഖ്യം നേടി. ഹരിയാനയില്‍ ബിജെപി പിന്തുണയുള്ള സ്വതന്ത്രനും ഒരു സീറ്റ് നേടി.

മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ശിവസേന എന്‍സിപി കോണ്‍ഗ്രസ് സംഖ്യത്തിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് ബിജെപിയുടെ മൂന്നു സ്ഥാനാര്‍ഥികളും ജയിച്ചു. മുന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, മഹാരാഷ്ട്ര മുന്‍ മന്ത്രിമാരായ അനില്ബോണ്ടെ, ധനന്ജയ് മഹാദിക് എന്നിവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മഹാസഖ്യത്തില്‍നിന്ന് സഞ്ജയ് റാവുത്ത്, പ്രഫുല്‍ പട്ടേല്‍, ഇമ്രാന് പ്രതാപ്ഗര്‍ഹി എന്നിവരാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് ബിജെപിയും ശിവസേനയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

രാജസ്ഥാനില്‍ ആകെയുള്ള നാല് സീറ്റില്‍ മൂന്ന് സീറ്റും ഭരണകക്ഷിയായ കോണ്‍ഗ്രസ് നേടി. ഒരു സീറ്റ് ബിജെപിയും നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നിവരും ബിജെപി സ്ഥാനാര്‍ഥി ഗന്‍ശ്യാം തിവാരിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.




































Discussion about this post