ചെന്നൈ: അനധികൃത മണൽ ഖനന കേസിൽ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നാണ് ബിഷപ്പിനെ പൊലീസ് പിടികൂടിയത്.
താമരഭരണി നദിയിൽ നിന്ന് മണൽക്കടത്തിയതിനായിരുന്നു ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. വികാരിയായ ജനറൽ ഷാജി തോമസ് മണിക്കുളവും കേസിൽ അറസ്റ്റിലായി. ഇവരോടൊപ്പം പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരും പിടിയിലായി. എല്ലാ പ്രതികളെയും റിമാൻഡ് ചെയ്തു. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറൽ ഷാജി തോമസിനെയും തിരുനെൽവേലി ആശുപത്രിയിലേയ്ക്ക് മാറ്റി.
രൂപതയുടെ വിശദീകരണം:
തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ടെന്ന് രൂപത വിശദീകരിച്ചു. 40 വർഷമായി സഭയുടെ അധീനതയിലാണ് ഈ സ്ഥലം. ഇവിടെ കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർ പ്രകാരം
ചുമതലപ്പെടുത്തിയിരുന്നു. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി സ്ഥലം സന്ദർശിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ മാനുവൽ ജോർജ് കരാർ ലംഘിച്ചുവെന്ന് സഭ ആരോപിച്ചു. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ കേസിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നാണ് സഭയുടെ വിശദീകരണം. മാനുവൽ ജോർജിനെതിരെ നിയമനടപടികൾ ആരംഭിച്ചുവെന്നും രൂപത അറിയിച്ചു.
Discussion about this post