വയനാട്: ബത്തേരിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ബത്തേരി മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

ബത്തേരി മണിച്ചിറ റോഡില്‍ മണിച്ചിറ അരമനക്ക് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറക്കുകയും പിന്നില്‍ നിന്നും ബൈക്കില്‍ വന്ന റഫീഖ് കാറിന്റെ ഡോറില്‍ ഇടിച്ച് റോഡില്‍ വിഴുകയുമായിരുന്നു. ഈ സമയം പിന്നില്‍ നിന്നും വന്ന കാര്‍, വീണു കിടന്ന റഫീഖിന്റെ ശരീരത്തിലൂടെ കയറിയാണ് റഫീഖ് മരണപ്പെട്ടത്.



































Discussion about this post