തൃശൂർ: ബൈക്ക് മോഷ്ടിച്ച കുറ്റത്തിന് ദേശീയ ജൂഡോ ചാമ്പ്യൻ ഉൾപ്പെടെ രണ്ടു പേരെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കരിങ്കുന്നം സ്വദേശി അഭിജിത്ത്, ചാലക്കുടി പോട്ട സ്വദേശി അലൻ എന്നിവരാണ് പിടിയിലായത്. ഇതിൽ അഭിജിത്ത് ഇക്കൊല്ലം നടന്ന നാഷണൽ ജൂഡോ ചാമ്പ്യൻഷിപ്പ് വിജയിയാണ്.
തൃശൂർ പൂത്തോളിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് അഭിജിത്ത് പിടിയിലാകുന്നത്. മോഷ്ടിച്ച ബൈക്കിന്റെ അതേ മോഡലിലും നിറത്തിലുമുള്ള മറ്റൊരു ബൈക്കിന്റെ നമ്പർ പ്ളേറ്റ് ഘടിപ്പിച്ചിട്ടായിരുന്നു അഭിജിത്തിന്റെ യാത്ര.
സംശയം തോന്നിയ പൊലീസ് നടത്തിയ വിശദ പരിശോധനയിലാണ് കള്ളത്തരം പുറത്താകുന്നത്. അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ അലനും ഉൾപ്പെട്ടതായി വ്യക്തമായത്.
Discussion about this post