വടകര: ദേശീയപാതയിൽ കോട്ടക്കടവിൽ ലോറിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്. കോഴിക്കോട് മാങ്കാവ് പൊക്കുന്ന് സ്വദേശികളായ നാദിൽ, ഷാലു എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് [ഞായറാഴ്ച] രാത്രി 8.45 ഓടെയാണ് അപകടം. അപകടത്തെ തുടർന്ന് നിർത്താതെ പോയ മിനി ലോറിയെ പോലീസും മറ്റു വാഹനങ്ങളും പിന്തുടർന്ന് പിടിക്കുകയായിരുന്നു.ഇരു വാഹനങ്ങളും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിന് പിന്നിൽ ലോറിയിടിക്കുകയായിരുന്നു. വടകരയിൽ ഇന്റർലോക്ക് ജോലി ചെയ്യുന്നവരാണ് അപകടത്തിൽ പെട്ടത്.
Discussion about this post