വടകര : വടകര അഴിയൂർ കോറോത്ത് റോഡിൽ കാട്ടുപന്നി ആക്രമണത്തിൽ
ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കോറോത്ത് റോഡ് പുത്തൻ പുരയിൽ ആകാശിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി മോന്തോൽ കടവ് സീതി പീടിക റോഡിൽ വെച്ച് ബൈക്ക് യാത്രികനായ ആകാശിനെ പന്നി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. ബൈക്കിൽ നിന്നും തെറിച്ച് വീണ് കാലിനും കൈക്കും പരിക്കേറ്റ ആകാശിനെ മാഹി ഗവ. ആശുപത്രിയിലും തുടർന്ന് വടകര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മേഖലയിൽ പന്നി ശല്യം രൂക്ഷമാണ്.
Discussion about this post