തിരുവനന്തപുരം: മുട്ടത്തറയിൽ ബൈക്കുകൾ വാടകയ്ക്ക് നൽകുന്ന കടയിൽ തീപിടിത്തം. 32 ബൈക്കുകൾ കത്തിനശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണച്ചു. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.
കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി, ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അപകട കാരണം വ്യക്തമല്ല.
Discussion about this post