കൊച്ചി: ബൈക്ക് ലോറിയിലിടിച്ച് സിപിഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ മരിച്ചു. പെരുമ്പാവൂരിൽ എംസി റോഡില്‍ ഇന്നലെ രാത്രിയാണ് അപകടം. കെ എസ് അജിത്, വിമല്‍ എന്നിവരാണ് മരിച്ചത്. നിര്‍ത്തിയിട്ട തടിലോറിക്ക് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.
സിപിഐ പെരുമ്പാവൂർ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയാണ് മരിച്ച അജിത്. ലോറിയില്‍ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്
Discussion about this post