കട്ടപ്പന: ട്രാൻസ്‌ഫോർമറിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി അപകടം. വെള്ളായാംകുടി എസ് എം എൽ പടിയിൽ വെള്ളിയാഴ്ച്ച വൈകിട്ട് നാലേകാലോടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിൽ എത്തിയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണം നഷ്ടമായി ട്രാസ്‌ഫോർമറിൽ
ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തലനായരിഴയ്ക്ക് ആണ് ബൈക്ക് ഓടിച്ച യുവാവ് രക്ഷപ്പെട്ടത്. എന്നാൽ ബൈക്ക് ട്രാസ്‌ഫോർമറിൽ കുടുങ്ങിയതോടെ ഓടിച്ചയാൾ ബൈക്ക് ഉപേക്ഷിച്ച് പിന്നാലെ എത്തിയ കൂട്ടാളിയുടെ ബൈക്കിൽ കയറിപ്പോവുകയായിരുന്നു. അപകടം അറിഞ്ഞയുടൻ കെ.എസ്.ഇ.ബി അധികൃതരെത്തി
വൈദ്യതി ബന്ധം വിച്ഛേദിച്ചു. നാട്ടുകാർ അറിയിച്ചതനുസരിച്ച് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
സി സി ടി വി ക്യാമറ ദൃശ്യം
Discussion about this post