പയ്യോളി: ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. അയനിക്കാട് ചൊറിയൻചാലിൽ താമസിക്കും തിക്കോടി പടിഞ്ഞാറെ കുന്നുമ്മൽ ബീച്ച് പരേതനായ അബ്ദുൽ കരീമിന്റെ മകൻ സുനീർ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിക്ക് പയ്യോളി രണ്ടാം ഗേറ്റിനടുത്തായിരുന്നു അപകടം.
ഗുരുതര പരിക്കോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്ത്യം.
മീൻപെരിയ റോഡിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിച്ച സ്കൂട്ടറിൽ ബുള്ളറ്റ് ഇടിച്ചാണ് അപകടമുണ്ടായത്. മാതാവ്: സഫിയ, ഭാര്യ: സമീറ, മക്കൾ: നിഹാൽ, ഫാത്തിമ.
Discussion about this post