
കൊയിലാണ്ടി: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പിതാവിനൊപ്പം സഞ്ചരിക്കവേ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോമത്തുകര ‘തുളസീദള’ത്തിൽ അൻഷിൻദേവ് (12) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ കോമത്തുകരയിലായിരുന്നു അപകടം.
രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിതാവ് സുനിൽകുമാറി (എസ് ബി ഐ ഗോൾഡ് അപ്രൈസർ) നൊപ്പം സഞ്ചരിക്കുകയായിരുന്നു അൻഷിൻദേവ്. ഇവരുൾപ്പെടെ നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.

പരിക്ക് ഗുരുതരമായതിനാൽ അൻഷിൻദേവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മൃതദേഹം ഞായറാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടു കൊടുക്കും.
മാതാവ്: ബീന (കൊയിലാണ്ടി സഹകരണ ആശുപത്രി ഫാർമസി ജീവനക്കാരി), സരിഷ്ണ (മെഡിക്കൽ വിദ്യാർത്ഥിനി).

Discussion about this post