പയ്യോളി: ബൈക്കിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ചു. അയനിക്കാട് ചുള്ളിയിൽ രാജൻ്റെ ഭാര്യ ശൈലജ (52)യാണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെ തുറശ്ശേരി കടവിന് സമീപം ഉല്ലാസ് നഗറിലാണ് അപകടം.
മകളുടെ വീട് നിർമാണവുമായി ബന്ധപ്പെട്ട് കല്ലിടൽ കർമത്തിന് മകൻ്റെ കൂടെ ബൈക്കിൽ പോവുകയായിരുന്നു. റോഡിലെ കുഴി വെട്ടിച്ചെടുക്കുന്നതിനിടെയാണ് ബൈക്കിൽ നിന്ന് തെറിച്ചു വീണത്. ഉടൻ വടകര സഹകരണാശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മക്കൾ: സനൂപ്, ഷൈജ, വിഘ്നേഷ്
മരുമക്കൾ: അഖിന, വിജീഷ്
സംസ്കാരം: നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് 12ന്








































Discussion about this post